Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയിൽ അപൂർവ ഹൃദയ വാൽവ് ചികിത്സ വിജയകരം

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ അപൂർവ ഹൃദയ വാൽവ് ചികിത്സ വിജയകരം. ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റെ ചുരുക്കം മാറ്റുന്നതിനായുള്ള ടാവർ (TAVR – Trans Catheter Aortic Valve Replacement) ചികിത്സ IVL (Intra Vascular Lithotripsy) അഥവാ ഷോക്ക് വേവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം വിജയകരമായി പൂർത്തീകരിച്ചു.

തെക്കൻ കേരളത്തിൽ ആദ്യമായും കേരളത്തിൽ രണ്ടാമതായും ആണ് ഈ അതിസങ്കീർണമായ ചികിത്സാരീതി 81 വയസ്സുള്ള രോഗിയിൽ നടപ്പിലാക്കിയത്.
ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവെയ്ക്കാ നായുള്ള കൃത്രിമ ടാവർ വാൽവിനെ, കാൽസ്യം അടിഞ്ഞുകൂടിയ കാലിലെ രക്തക്കുഴലിന്റെ ബ്ലോക്കുകളെ ഷോക്ക് വേവ് സാങ്കേതിക വിദ്യയിലൂടെ ആൻജിയോപ്ലാസ്റ്റി ചെയ്തു മാറ്റിയാണ് ഇത് സാധ്യമാക്കി യതെന്നു കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് പറഞ്ഞു.

സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ ആശിഷ് കുമാർ, ഡോ വിനോദ് മണികണ്ഠൻ, ഡോ ശ്യാം ശശിധരൻ, ഡോ കൃഷ്ണമോഹൻ, ഡോ ചെറിയാൻ ജോർജ്, ഡോ ചെറിയാൻ കോശി, കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ എസ് രാജഗോപാൽ, കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ അജിത് സണ്ണി എന്നിവർ അടങ്ങുന്ന സംഘമാണ് ചികിത്സക്കു നേതൃത്വം നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള കാവ്യസാഹിതിയുടെ സാഹിത്യ കൂട്ടായ്മ

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ മെയ് മാസത്തെ വീട്ടുമുറ്റത്തെ സാഹിത്യ കൂട്ടായ്മ പത്തനംതിട്ട ജില്ല സെക്രട്ടറി കുമാരി ഗീതയുടെ ഇടയാർൻമുള ശ്രീമംഗലം വസതിയിൽ വെച്ച് നടന്നു .സംസ്ഥാന സംഘടന സെക്രട്ടറി ബിന്ദു ദിലീപ്...

ആർട്ടിസ്റ്റ് വി എസ് വല്യത്താന്റെ ഓർമയ്ക്കായി ശിഷ്യരും കുടുംബാംഗങ്ങളും  തയ്യാറാക്കിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.

പന്തളം : ചിത്രകലാകാരനായിരുന്ന ആർട്ടിസ്റ്റ് വി എസ് വല്യത്താന്റെ ഓർമയ്ക്കായി ശിഷ്യരും കുടുംബാംഗങ്ങളും ചേർന്ന് തയ്യാറാക്കിയ അദ്ദേഹം വരച്ച ചിത്രങ്ങളുടെ ഗാലറി ഇന്ന് (2) പ്രദർശിപ്പിക്കുന്നു. പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപം ഒരുക്കിയിട്ടുള്ള ഗാലറിയിൽ വല്യത്താൻ്റെ...
- Advertisment -

Most Popular

- Advertisement -