Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalആഗോള വിപണിയില്‍...

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു :  മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 115 ഡോളര്‍ കടന്നു

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 115 ഡോളര്‍ കടന്നിരിക്കുകയാണ്. എണ്ണവിലയില്‍ രണ്ടരശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് പ്രവേശിച്ചതും യുഎസ് സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും ഊര്‍ജ്ജ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില കൂടാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തുന്നതില്‍ ഹൂതികളുടെ ട്രാക്ക് റെക്കോര്‍ഡ് ആശങ്കാജനകമാണ്. നേരത്തെ ഈ സംഘം ചെങ്കടല്‍ ഒഴിവാക്കാന്‍ കപ്പലുകളെ നിര്‍ബന്ധിച്ചിരുന്നു. നിലവിലെ ഭീഷണി ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് വില ഉയരാന്‍ കാരണം.

എണ്ണവില കുതിച്ചുയരുന്നത് ഓഹരി വിപണിയെ ബാധിച്ചു. ഓഹരി വിപണിയില്‍ ഇന്ന് കറുത്ത തിങ്കളാഴ്ചയാണ്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. 73,000ല്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് 115 ഡോളര്‍ കടന്ന് കുതിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ സന്ദർശനം : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ട :  മുഖ്യമന്ത്രിയുടെ നാളത്തെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാന്റിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള...

വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാത വീണ്ടും തുറന്നു

ശബരിമല : വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തിവിട്ടു. കനത്തമഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -