Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തിന് അനുവദിച്ച...

സംസ്ഥാനത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം തയ്യാറായി: പ്രധാനമന്ത്രി 23ന്  ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തിന്  അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം തയ്യാറായി. 23ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യും.

ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) – തിരുവനന്തപുരം നോര്‍ത്ത് അമൃത് ഭാരത് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്കു 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തും. കോട്ടയം വഴിയാണു സര്‍വീസ്.

ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്കു 11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലില്‍ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണു സര്‍വീസ്.

തിരുവനന്തപുരം – താംബരം അമൃത് ഭാരത് (നാഗര്‍കോവില്‍, മധുര വഴി) താംബരത്തു നിന്നു ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടി : അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ തിരുവനന്തപുരം ഡിസിപിയോട് അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രാവിലെ കവടിയാറിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങള്‍ കണ്ടതോടെ മുഖ്യമന്ത്രി...

കൊച്ചിയിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; 3 പേർ അറസ്റ്റിൽ

കൊച്ചി : കലൂരിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിലായി.പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അക്ബർ അലിയെ പിടികൂടാനുണ്ട്. മൊഴിയെടുക്കാൻ എത്തിയ...
- Advertisment -

Most Popular

- Advertisement -