Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയും സന്നിധാനവും...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ക്ലീന്‍കേരള കമ്പനി 

പത്തനംതിട്ട: പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ് വസ്തു നീക്കാന്‍ ക്ലീന്‍ കേരള കമ്പനിയുടെ ശുചിത്വദൗത്യം ആരംഭിക്കുന്നു. സന്നിധാനത്ത് കെട്ടിക്കിടക്കുന്ന അജൈവ മാലിന്യം ദേവസ്വം ബോര്‍ഡിന്റെ അനുമതി പ്രകാരം ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ആണ്തുടക്കമാകുന്നത്.

ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യശേഖരണവും തുടര്‍നടപടികളും. അജൈവ മാലിന്യ ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന്  മൂന്നിന് പമ്പയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിര്‍വഹിക്കും.

ശബരിമലയില്‍ വിവിധ ഇടങ്ങളില്‍ ശേഖരിച്ചിട്ടുള്ള അജൈവ മാലിന്യം ഘട്ടം ഘട്ടമായി നീക്കം ചെയ്ത് ശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തീര്‍ഥാടന കേന്ദ്രത്തിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ശേഖരിക്കുകയും പുനരുപയോഗിക്കാവുന്നവ പരമാവധി വീണ്ടെടുക്കുകയും ശേഷിക്കുന്നവ ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം നടത്തുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെ കൊലപാതകം : ഭാര്യയുമായുള്ള സൗഹൃദം തകർന്നതിനാലെന്ന് എഫ്‌ഐആർ

കണ്ണൂർ : കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രതി സന്തോഷിന്റെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. കൊലപാതകം നടത്തിയ തോക്ക് സമീപത്തെ പുഴയിൽ...

പോത്തന്‍കോട് സുധീഷ് വധക്കേസ് : പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം : പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ.ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിൽ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത കേസിലാണ് നെടുമങ്ങാട് പ്രത്യേക...
- Advertisment -

Most Popular

- Advertisement -