Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalസിക്കിമില്‍ ടണലില്‍...

സിക്കിമില്‍ ടണലില്‍ മണ്ണിടിച്ചില്‍ : 7 മരണം ; 27 പേർ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക് : സിക്കിമില്‍ നിര്‍മാണത്തിലിരുന്ന ടണലില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു .27-ലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്.തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.

നാംചി ജില്ലയില്‍ എന്‍എച്ച്പിസിയുടെ തീസ്ത സ്റ്റേജ്-6 ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പട്ടേല്‍ എന്‍ജിനീയറിങ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന അഡിറ്റ് (ADIT) ടണലിലാണ് അപകടമുണ്ടായത്.ടണലിൽ അടിഞ്ഞുകൂടിയിരുന്ന മീഥേന്‍ വാതകം പുറത്തുവിടാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് നിഗമനം.

ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.27 പേർ തുരങ്കത്തിനുള്ളിലുണ്ടെന്നും ഇതിൽ 19 പേർ നിർമാണത്തൊഴിലാളികളും 6 എൻഎച്ച്പിസി ജീവനക്കാരുമാണെന്നാണ് വിവരം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃത്യമായ ഏകോപനം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശുഭകരമായ പരിസമാപ്തി

ശബരിമല: വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കൃത്യമായ ഏകോപനത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായി ശബരിമല തീര്‍ഥാടനം ശുഭകരമായി പര്യവസാനിച്ചു. ദേവസ്വം, ആരോഗ്യം, റവന്യു, പൊലിസ്, എക്‌സൈസ്, തദ്ദേശസ്വയം ഭരണം, വനം, അഗ്നിസുരക്ഷ,...

വെള്ളപ്പൊക്ക പ്രതിരോധം : ചമ്പക്കുളത്ത് മോക്ക് ഡ്രിൽ ഇന്ന്

ആലപ്പുഴ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ്  പദ്ധതിയുടെ ഭാഗമായി കില, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി,...
- Advertisment -

Most Popular

- Advertisement -