Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruരാജ്യത്തുടനീളം വ്യാജ...

രാജ്യത്തുടനീളം വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ

ബെംഗളൂരു : രാജ്യത്തുടനീളം വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ആയിരത്തിലധികം ബോംബ് ഭീഷണി സന്ദേശങ്ങൾ വിവിധ ഇമെയിലുകൾ വഴി അയച്ചതായി ഇയാൾ സമ്മതിച്ചു.സ്‌കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടാണ് സന്ദേശങ്ങൾ അയച്ചിരുന്നത് .

ബിരുദാനന്തര ബിരുദധാരിയായ ലൂയിസ് തൊഴിൽ രഹിതനാണ്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.ഇയാളുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങളിൽ ഒഴിപ്പിക്കലുകൾ നടത്തുകയും പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാകുകയും ചെയ്തിരുന്നു.ഇയാളെ ഡൽഹിയിലെത്തിയ ശേഷം വിശദമായ ചോദ്യം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി മരിച്ചു

പാലക്കാട്‌/കോഴിക്കോട് : വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ യുവാവ് മരിച്ചു.ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു അപകടം. പൊള്ളലേറ്റ ദിലീപിനെ ഉടന്‍...

ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി

ആലപ്പുഴ : ഹോട്ടലിൽ മുറിയെടുത്ത്‌ ഇരുതലമൂരിയെ വിൽനെത്തിയ യുവാക്കള്‍ പിടിയിലായി.ആലപ്പുഴ സ്വദേശി അഭിലാഷ്‌, കായംകുളം സ്വദേശി ഹരികൃഷ്‌ണൻ എന്നിവരാണ് പിടിയിലായത് . രഹസ്യവിവരം ലഭിച്ച വനപാലകർ ആലപ്പുഴ മുല്ലയ്‌ക്കലിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത...
- Advertisment -

Most Popular

- Advertisement -