Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഒന്നര വയസുള്ള...

ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവം : പിതാവിനെതിരെ അമ്മ പരാതി നൽകി

ആലപ്പുഴ : മാന്നാറിൽ ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി.മാന്നാർ കുട്ടംപേരൂർ  എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെ മാന്നാർ പോലീസിൽ പരാതി നൽകിയത് .വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും കുട്ടിയെ നോക്കാനുള്ള ചെലവ് തരുന്നില്ലെന്നുമാണ് പരാതി.

രണ്ടുവട്ടം വിവാഹ മോചിതയായ അനീഷ സമൂഹമാധ്യമം വഴി പരിചയത്തിലായ നജുമുദീനൊപ്പം 2022 മുതൽ ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു.ഇയാൾക്ക് മറ്റ് രണ്ട് ഭാര്യമാരുള്ള വിവരം പിന്നീടാണ് ഇവർ അറിഞ്ഞത്. അനീഷ ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്തു. നജുമുദീനോടുള്ള ദേഷ്യമാണ് കുഞ്ഞിനെ മർദ്ദിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.കുട്ടിയെ ഉപദ്രവിച്ച കേസിൽ അനീഷയെ ജാമ്യത്തിൽ വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : അവലോകന യോഗം നടന്നു

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അവലോകന യോഗം നടന്നു. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്ജ് ഉദ്ഘാടനം ചെയ്തു....

നെഹ്റു ട്രോഫി പാലം നിർമ്മാണം: 9-ന് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്റു ട്രോഫി പാലം നിർമ്മാണത്തിന്റെ പൈൽ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ നെഹ്റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ജൂലൈ 9-ന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. തുറമുഖ ഓഫീസർ (രജിസ്റ്ററിംഗ് അതോറിറ്റി) ആണ്...
- Advertisment -

Most Popular

- Advertisement -