Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsബംഗാൾ ഉൾകടലിൽ...

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം :  ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് ഉള്ളത്.

നാളെ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി യെല്ലോ അലേർട്ട് തുടരും. ശക്തമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യതയുണ്ട്. രാത്രി 11:30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു

കൊല്ലം : കറവൂർ ചാങ്ങാപ്പാറയിൽ കിണറ്റിൽ വീണ പുലിയെ ഫയർഫോഴ്സ് പുറത്തെടുത്തു.അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വല ഉപയോ​ഗിച്ച് പുലിയെ കരയ്ക്ക് കയറ്റാൻ സാധിച്ചത്.രാവിലെ പത്തനാപുരം വനാതിർത്തി പ്രദേശത്തുള്ള ഷിബി എന്നയാളുടെ വീട്ടിലെ...

റിപ്പബ്ലിക് ദിനാഘോഷം

തിരുവല്ല: പെരിങ്ങര 1110-ാം നമ്പർ എൻ .എസ് .എസ് കരയോഗം റിപ്പബ്ലിക് ദിനാഘോഷം നടത്തി.  പ്രസിഡണ്ട് പി.റ്റി.മോഹനൻ നായർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി എം.എൻ.രാജശേഖരൻ, പി.അഭിലാഷ് കുമാർ, കെ.ശ്രീകുമാർ, മുരളീധര കുറുപ്പ്,...
- Advertisment -

Most Popular

- Advertisement -