Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയില്‍ 3...

പത്തനംതിട്ടയില്‍ 3 വയസുകാരിയെ ആക്രമിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയെയും മറ്റ് മൂന്ന് പേരെയും കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ ഓമല്ലൂര്‍ പുത്തന്‍ പീടികയില്‍ നിന്നാണ് നായ ആക്രമണം തുടങ്ങിയത്.

രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ക്ക് അടക്കം നായയുടെ കടിയേറ്റു. പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവില്‍ പ്രതിഭയുടെ മകള്‍ മൂന്നുവയസുകാരി സുകന്യയെ മാരകമായി കടിച്ച് പരിക്കേല്‍പ്പിച്ചു.കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്.

ഓമല്ലൂര്‍ പുത്തന്‍പീടിക സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി വികാരി നിജോ ജോസ്, വലിയവീട്ടില്‍ തെക്കേതില്‍ വിമല (70), കൊട്ടാരത്തില്‍ രാജന്‍ (65) എന്നിവര്‍ക്കും പരിക്കേറ്റു. സുകന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സ നല്‍കിയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്ക്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വയനാട്ടിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്ന ആംബുലൻസും എതിരെ വന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്...

പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃക : പരിശുദ്ധ ബാവ

പരുമല: തന്റെ ത്യാഗപൂർണ്ണമായ ജീവിതം കൊണ്ട് സമൂഹത്തെ പ്രകാശിപ്പിച്ച പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃകയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ...
- Advertisment -

Most Popular

- Advertisement -