Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഎൽകെജി വിദ്യാർഥിനിയെ...

എൽകെജി വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ

മലപ്പുറം : സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനർ അറസ്റ്റിൽ.മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് .പ്രതി വിദ്യാർഥിനിയെ  ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി. കുട്ടി വീട്ടിൽ വന്ന് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.ഇയാളെ കോടതി റിമാൻഡ് ചെയ്തു.

അതേസമയം,തന്നെയും സഹോദരിയെയും ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ കയറി വന്ന് മര്‍ദിച്ചതായി പ്രതിയായ ആഷിക് കല്പകഞ്ചേരി പോലീസില്‍ പരാതി നല്‍കി. ഇവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു ; വിഴിഞ്ഞത്ത് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ആലപ്പുഴ : ഹരിപ്പാട് പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. വിഴിഞ്ഞത്ത് കഴിഞ്ഞദിവസം കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി...

അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം:ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -