Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനാട്ടിക എംഎൽഎ...

നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ

തൃശൂർ : സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി.മുകുന്ദൻ ബിജെപിയിൽ ചേർന്നു .ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. മുകുന്ദനെ എഎന്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പിന്നാക്കക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനമാണ് ബിജെപി എന്നാണ് മുകുന്ദന്‍ പറഞ്ഞു.സിപിഐ പുറത്താക്കിയതിനു പിന്നാലെ കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം നീക്കം നടത്തിയിരുന്നു.എന്നാൽ കോൺഗ്രസിൽ നിന്ന് ഉറപ്പ് കിട്ടാതെ വന്നതോടെ ബിജെപിക്കൊപ്പം ചേരുകയായിരുന്നു.

നാട്ടികയിൽ സി സി മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർത്ഥിയാക്കിയിരുന്നു.ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമർശിച്ച മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സിപിഐ പുറത്താക്കുകയായിരുന്നു .

നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് കൈവിട്ടതോടെയാണ് സി സി മുകുന്ദനെ കൂട്ടാന്‍ ബിജെപി തീരുമാനിച്ചത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സിപിഐ മുന്‍ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ആണ് മുകുന്ദനെ ബിജെപിയിൽ എത്തിക്കാന്‍ ശ്രമം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പ് :9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് .ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ,...

രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

തിരുവല്ല: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുരേഷ് ഓടയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ്...
- Advertisment -

Most Popular

- Advertisement -