Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeHealthഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട...

ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികൾക്കെതിരെ  ശ്രദ്ധ വേണം – ജില്ല മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികളായ  പക്ഷിപ്പനി, എച്ച്1എൻ1 എന്നിവ ക്കെതിരെ പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരായ പക്ഷികളിൽ നിന്ന് അപൂർവ്വം  ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പക്ഷിപ്പനി. മനുഷ്യരിലേക്ക് ബാധിച്ചാൽ രോഗം മാരകമാകാം.

വളർത്തു പക്ഷികൾക്കിടയിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെയും ആരോഗ്യപ്രവർത്തകരെയും ഉടൻ തന്നെ അറിയിക്കുക.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവയാണ് രോഗ ലക്ഷണങ്ങൾ. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും കോഴി താറാവ്, കാട തുടങ്ങിയ വളർത്തു പക്ഷികളെ കൈകാര്യം ചെയ്യുന്നവരും ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ടെക്‌നിക്കൽ ട്രെയ്നർ എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്‌സ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്‌നിക്കൽ ട്രെയ്നിർമാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500...

ശബരിമല സ്വർണാപഹരണ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഹൈക്കോടതി നിർദേശപ്രകാരം ശബരിമല ശ്രീകോവിലിലെ        സ്വർണപാളികളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് നടക്കും. അന്ന്...
- Advertisment -

Most Popular

- Advertisement -