റാന്നി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ MSME മന്ത്രാലയവും വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറവും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ പരിപാടി (Entrepreneurship Awareness Programme – EAP-SC) റാന്നി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു .
റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . MSME-DFO അസിസ്റ്റന്റ് ഡയറക്ടർ മഹാലക്ഷ്മി എം. സ്വാഗതം ആശംസിച്ചു. ചടങ്ങിൽ wmc സൗത്ത് പ്രൊവിൻസ് ചെയർമാൻ ഡോ. വിലാസിനി ദേവി അധ്യക്ഷയായി. വേൾഡ് മലയാളി കൗൺസിൽ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ പ്രസാദ് കുഴികാല,സൗത്ത് പ്രൊവിൻസ് പ്രസിഡന്റ് ഡോ എഛ് സജീവ്,സുഭാഷ് മനോഹരൻ, എന്നിവർ പ്രസംഗിച്ചു.
സംരംഭകത്വ പ്രേരണയും വിജയഗാഥകളും, സാമ്പത്തിക സഹായ പദ്ധതികളും സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും, സംസ്ഥാന സർക്കാർ പദ്ധതികൾ, MSME മന്ത്രാലയത്തിന്റെ നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു . മുസലിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അസോസിയേറ്റ് പ്രൊഫസർ നവിൻ വി. കോശി, ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സാം കെ. ജോസഫ്, ഇലന്തൂർ ഡി.ഐ.സി ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ദീപു എന്നിവരും MSME-DFO ഫാക്കൽറ്റികളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.





