Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsറിട്രാക്ക് വെബ്...

റിട്രാക്ക് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി

പത്തനംതിട്ട: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ തകര്‍ച്ച നേരിട്ട റോഡുകള്‍, ദുരന്തനിവാരണ നിധി വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ തത്സമയ നിരീക്ഷണത്തിന് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ഭരണാനുമതി മുതല്‍ കരാറുകാരന് തുക അനുവദിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ ഏകീകൃതമായി ലഭ്യമല്ലാതിരുന്ന പ്രശ്നത്തിന് പരിഹാരമായാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തത്.

പോര്‍ട്ടലിന്റെ ഉദ്ഘാടനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. ഭരണാനുമതി മുതല്‍ ബില്‍ തുക അനുവദിക്കല്‍ വരെയുള്ള 12 ഘട്ടങ്ങള്‍ തത്സമയം ട്രാക്ക് ചെയ്യാനാകും. സമഗ്ര ഡാഷ്‌ബോര്‍ഡ്, ഫില്‍ട്ടറുകള്‍, റിപ്പോര്‍ട്ടുകള്‍, രേഖകള്‍ തുടങ്ങിയവ പോര്‍ട്ടലിലുണ്ടാകും.

നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തികളുടെ പുരോഗതി എംഎല്‍എമാര്‍ക്ക് നേരിട്ട് വീക്ഷിക്കാം. നിര്‍വഹണ ഏജന്‍സി, എം.എല്‍.എ, സൂപ്പര്‍ അഡ്മിന്‍, അഡ്മിന്‍ എന്നിങ്ങനെ നാലുതല സരുക്ഷിത ലോഗിന്‍ സംവിധാനമുണ്ട്. കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് അജിത് ശ്രീനിവാസാണ് സുതാര്യതയും വേഗതയും ഉറപ്പാക്കുന്ന മാതൃക വികസിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 11-09-2025 Karunya Plus KN-589

1st Prize ₹1,00,00,000/- PJ 313650 (IRINJALAKKUDA) Consolation Prize ₹5,000/- PA 313650 PB 313650 PC 313650 PD 313650 PE 313650 PF 313650 PG 313650 PH 313650 PK 313650...

നെടുങ്കണ്ടം ഇരട്ടക്കൊല : പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

ഇടുക്കി : നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പോലീസ് പിടിയിൽ. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ് . പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെയും...
- Advertisment -

Most Popular

- Advertisement -