Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha15 വർഷം...

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന : സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസിന്റെ പരിശോധന

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന നടത്തി.മാന്നാർ ഇരമത്തൂരിലെ കല എന്ന യുവതിയാണ് കൊല്ലപ്പെട്ടെന്ന് കരുതുന്നത്. കലയുടെ ഭര്‍ത്താവ് അനിലിന്റെ സഹോദരീഭര്‍ത്താവടക്കം അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലാണ്.

കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കുകളുടെ സ്ലാബ് തുറന്ന് പൊലീസ് പരിശോധന നടത്തുകയാണ്. കലയുടെ ഭർത്താവ് അനിൽ ഇസ്രയേലിൽ ജോലി ചെയ്യുകയാണ്.അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് സൂചന. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവരുടെ മൊഴി. മൂന്നുമാസം മുൻപ് പൊലീസ് സ്റ്റേഷനിൽ ഊമക്കത്ത് ലഭിച്ചതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 02-05-2025 Suvarna Keralam SK-1

1st Prize Rs.1,00,00,000/- (Common to all series) RF 726828 (ADIMALY) Consolation Prize Rs.5,000/- RA 726828 RB 726828 RC 726828 RD 726828 RE 726828 RG 726828 RH 726828 RJ...

സാവരിയയുടെ കൊലപതകം : തലക്കേറ്റ ക്ഷതം മരണകരമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഹരിപ്പാട് : ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി എംബിബിഎസ് വിദ്യാർഥിനി സാവരിയയുടെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. തലയ്ക്ക് പിന്നില്‍ രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. നട്ടെല്ലിന്...
- Advertisment -

Most Popular

- Advertisement -