Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsതീർത്ഥാടനം കഴിഞ്ഞ്...

തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി  മറിഞ്ഞു: മൂന്ന് പേർക്ക് പരിക്ക്

തിരുവല്ല: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് വശത്തെ പുരയിടത്തിലേക്ക് തല കീഴായി  മറിഞ്ഞു. മൂന്ന് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. എംസി റോഡിൽ കുറ്റൂരിന് സമീപം ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. കൊല്ലം കണ്ണമല സ്വദേശികളായ ബിജു ജോസഫ് ( 59), ആഷിക് ബിജി (19), റീത്ത (76) എന്നിവർക്കാണ് പരിക്കേറ്റത്.

തിരുവല്ല ഭാഗത്ത് നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനെ പിന്നാലെ എത്തിയ ടിപ്പർ മറികടക്കാൻ  ശ്രമിക്കുന്നതിനിടെ  നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നു.  നിയന്ത്രണം നഷ്ടപ്പെട്ട  കാർ റോഡ് വക്കിലെ വൈദ്യുത പോസ്റ്റുകളിലും കോൺക്രീറ്റ് തൂണുകളിലും ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിൽ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതകള്‍ക്ക് സൗജന്യയാത്ര പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. പുതിയതായി നിര്‍മിച്ച റോ- റോ സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങുമെന്ന് മേയര്‍...

ശബരിമല മകരവിളക്ക് മഹോത്സവം : സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങള്‍

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭക്തര്‍ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് അറിയിച്ചു. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് മകരവിളക്ക്...
- Advertisment -

Most Popular

- Advertisement -