Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ ലഷ്കർ...

കശ്മീരിൽ ലഷ്കർ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ : ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന .ഷോപ്പിയാൻ കേന്ദ്രീകരിച്ച് അഞ്ച് ദിവസമായി തുടരുന്ന ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിലാണ് ഭീകരൻ കൊല്ലപ്പെട്ടത് .തെക്കൻ കശ്മീരിലെ സൈദ്‌പോര മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്.

അഞ്ച് ദിവസം മുമ്പ് സാക്കിർ ഗനിയും സഹായിയും ഈ മേഖലയിലുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. നിരവധി ഭീകരാക്രമണങ്ങൾക്കും യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇയാൾ നേതൃത്വം നൽകിയിരുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉൽസവം : കടപ്പൂര് കരക്കാരുടെ  സമർപ്പണം 17-ന്

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ  ഉത്സവത്തിനായി കടപ്പൂര് നിവാസികളുടെ നേതൃത്വത്തിലുള്ള കുലവാഴ,കരിക്കിൻ കുല സമർപ്പണം ഫെബ്രുവരി 17-ന് നടക്കും. കാലങ്ങളായി കടപ്പൂര് നിവാസികൾ അവരവരുടെ വീടുകളിൽ നട്ടുവളർത്തിയ കുലവാഴ,കരിക്കിൻകുല,കരിമ്പ് തുടങ്ങിയ കാർഷിക...

സന്നിധാനത്തെ കൊപ്ര കളത്തിൽ നിന്ന് പുകയുയർന്നു : അഗ്നിശമന വിഭാഗം  കെടുത്തി

ശബരിമല : സന്നിധാനത്തിന് സമീപം കൊപ്ര കളത്തിൽ കൊപ്രകൾ സൂക്ഷിച്ച ഒരു ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം കെടുത്തി അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ്...
- Advertisment -

Most Popular

- Advertisement -