Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeBengaluruശ്രീനന്ദയുടെ മരണകാരണം...

ശ്രീനന്ദയുടെ മരണകാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബെംഗളൂരു : വിനോദയാത്രയ്‌ക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ (15) മരണകാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. കുട്ടിയുടെ ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്.

മുകളിൽ നിന്ന് താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും ചെടികളിലും തട്ടിയാണ് ശരീരത്തിൽ മുറിവുകളുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും.ഉച്ചയ്ക്ക് 12 മണിയോടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്‌കരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിഹിർ അഹമ്മദിന്റെ ആത്മഹത്യ : റാഗിംഗ് അല്ല കാരണമെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി : ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്‌ക്ക് കാരണം സ്കൂളിലെ റാഗിംഗ് അല്ലെന്ന് പോലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം കുടുംബ പ്രശ്നമാണെന്നുമാണ് പുത്തുൻകുരിശ് പൊലീസിന്റെ റിപ്പോർട്ടിൽ...

സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പ് : ജില്ലയിൽനിന്ന് നാല് താരങ്ങൾ  

പത്തനംതിട്ട : മംഗലാപുരം മംഗള സ്റ്റേഡിയത്തിൽ ജനുവരി 9 മുതൽ 12 വരെനടക്കുന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ. ജിജു സാമുവൽ,...
- Advertisment -

Most Popular

- Advertisement -