Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വ്യാഴാഴ്ച...

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ എട്ടു ജില്ലകളിൽ ഉയർന്ന താപനില

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചതോടെ താപനിലയിൽ അൽപ്പം ശമനം ഉണ്ടായിരുന്നു. ഇന്നുമുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണം.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.  പൊതുവെ ഉയർന്ന വേനൽ ചൂട്‌ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്.ഐ.ആർ : ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും

തിരുവനന്തപുരം : വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ നടപടികളുടെ ഭാഗമായി (SIR) കരട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ ഒരവസരം മാത്രമേ ലഭിക്കൂ. നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്ന നിശ്ചിത സമയത്ത് ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ  അന്തിമ വോട്ടർപട്ടികയിൽ നിന്ന്...

അതിതീവ്ര മഴ: ഇടുക്കിയിൽ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി : അതിതീവ്ര മഴയെ തുടർന്ന് ഇടുക്കിയിലെ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മണിമുതൽ രാവിലെ ആറുവരെയാണ് നിരോധനം. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് യാത്രാ നിയന്ത്രണങ്ങൾ....
- Advertisment -

Most Popular

- Advertisement -