Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചിറ്റാർ മേഖലയിൽ...

ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങളുടെ മിന്നൽ പരിശോധന

പത്തനംതിട്ട: ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങൾ മിന്നൽ പരിശോധന നടത്തി.ഈ പ്രദേശത്ത് ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായിരുന്നു പരിശോധന.  ചിറ്റാർ റേഞ്ചിലെ ചിറ്റാർ ടൗൺ പ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തി. 

വനപ്രദേശങ്ങളിൽ വ്യാജവാറ്റ് കണ്ടെത്തുന്നതിനായി സീതത്തോട് പഞ്ചായത്തിലെ പഞ്ഞിപ്പാറ, കൊച്ചാണ്ടി, ആങ്ങമുഴി , ഗുരുനാഥൻ മണ്ണ് , പ്ലാപ്പള്ളി, തേവർ മല തുടങ്ങിയ മേഖലകളിൽ പരിശോധന നടത്തി. എക്സൈസ്, പോലീസ് കേസുകളിൽ ഉൾപ്പെട്ട മുൻ പ്രതികളെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

നാല് സംഘങ്ങളായി നടത്തിയ പരിശോധനയിൽ  എക്സൈസ്, പോലീസ്  ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ പങ്കെടുത്തു.

പരിശോധനകൾക്ക് എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ മാരായ അഭിലാഷ്, മനോജ്, ഹുസൈൻ അഹമ്മദ്, മൂഴിയാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.റോബർട്ട്  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതി ആലപ്പുഴയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി

ആലപ്പുഴ: ഞായറാഴ്ച ആലപ്പുഴയിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ  നഗരത്തിലെ  പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങി. രാവിലെ 9.30 ന് വ്യോമസേന ഹെലികോപ്റ്ററിൽ ആലപ്പുഴ പോലീസ് മൈതാനത്ത് ഇറങ്ങിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നെന്ന് ആരോപിച്ച് സഭയിൽ ബഹളം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിയമസഭാ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നെന്ന് ആരോപിച്ച് സഭയിൽ ബഹളം. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. പിന്നീട് സഭാ...
- Advertisment -

Most Popular

- Advertisement -