Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsNationalദേശീയസുരക്ഷ: 88...

ദേശീയസുരക്ഷ: 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ  ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് പുതിയ സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം ദേശീയ സുരക്ഷാ വിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നതായാണ് സ്വകാര്യ വാർത്താചാനൽ നടത്തിയ സർവേയുടെ കണ്ടെത്തൽ.

ദേശീയസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി എപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നോ എന്നായിരുന്നു ചോദ്യം.

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയതെന്ന് ചാനൽ വ്യക്തമാക്കി. 14,671 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 88.06 ശതമാനം പേരും മോദിയിൽ വിശ്വാസം രേഖപ്പെടുത്തി. 11.94 ശതമാനം പേർ വിശ്വാസമില്ലെന്നും അറിയിച്ചു. മേയ് ആറ്, ഏഴ് തീയതികളിലായിരുന്നു സർവേ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലരാമപുരം കൊലപാതകം : ജോത്സ്യന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു .കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെന്ന ജോത്സ്യനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി...

ശ്രീനിവാസനെ യാത്രയാക്കി നാട്

കൊച്ചി : അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നൽകി നാട് . ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുന്നത് .സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,...
- Advertisment -

Most Popular

- Advertisement -