Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamശബരിമല തീർഥാടനം...

ശബരിമല തീർഥാടനം :  ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കോട്ടയം : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ശബരിമല തീർത്ഥാനുമായി ബന്ധപ്പെട്ട ഈ വർഷം കൂടുതൽ തീർത്ഥാടകരെ എത്താൻ സാധ്യതയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ സ്റ്റേഷൻ സന്ദർശനമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

സീസൺ കാലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ജോലികൾ റെയിൽവേ നേരത്തെ തുടങ്ങിയിട്ടുണ്ട്. കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും.കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അടക്കം ശബരിമല സീസൺ കാലത്ത് ആലോചനയിലുണ്ടെന്നും ചെങ്ങന്നൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേ​ഗം പറഞ്ഞു.

ശബരിമലയിലേക്ക് തീർത്ഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയിൽ പാതകൾ ഏതാണോ അതുണ്ടാകുമെന്നും അങ്കമാലി-ശബരി റെയിൽ പാത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം : ഡയാലിസിസ് നടത്തിയ 2 രോഗികൾ മരിച്ചു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 6 രോഗികളിൽ 2 പേർ മരിച്ചു. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന...

കുടുംബ സംഗമവും അവാർഡ് വിതരണവും

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവല്ല മേഖലയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കർഷക അവാർഡ് വിതരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. കുടുംബ സംഗമ ഉത്ഘാടനവും...
- Advertisment -

Most Popular

- Advertisement -