Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉപരാഷ്ട്രപതി നാളെ...

ഉപരാഷ്ട്രപതി നാളെ ആലപ്പുഴയിൽ

ആലപ്പുഴ : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ നാളെ (ഓഗസ്റ്റ് 30) ആലപ്പുഴയിൽ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30നു ആലപ്പുഴ ഹെലിപാഡിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ എന്നിവർ ചേർന്ന് സ്വീകരിക്കും. ജി സുധാകരൻ എം എൽ എ,  ജില്ലാ കളക്ടർ ഷാജി വി നായർ, മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്,ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്  തുടങ്ങിയവർ  സ്വീകരിക്കാൻ എത്തും.

തുടർന്ന് 10ന്  കോൺവെന്റ് സ്‌ക്വയർ ലിയോ തേർട്ടീൻത്ത് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കേരളകൗമുദിയുടെ 115ാം വാർഷിക ആഘോഷ ഉദ്‌ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ ആദരിക്കും. എ ഡി തോമസ് എം.എൽ.എ, ചാത്തന്നൂർ എം.എൽ.എ ബി ബി ഗോപകുമാർ, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി തുടങ്ങിയവർ പങ്കെടുക്കും.

11.30 ന് ആലപ്പുഴ ഹെലിപ്പാഡ് വഴി പത്തനംതിട്ടയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 1.30 ന് ആറന്മുള ഉത്രട്ടാതി വള്ളം കളി ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരു നഗരത്തിൽ വൻ ലഹരിവേട്ട : 9 മലയാളികൾ പിടിയിൽ

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ മൂന്നിടങ്ങളിലായി നടന്ന റെയ്ഡുകളിൽ 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.സംഭവത്തിൽ യുവ എൻജിനീയറടക്കം 9 മലയാളികളും ഇടനിലക്കാരനായ ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ബെംഗളൂരുവില്‍ എന്‍ജിനീയറായ മലയാളിയായ ജിജോ...

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ചു : ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായി യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍...
- Advertisment -

Most Popular

- Advertisement -