Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകടുവ ഇറങ്ങിയതായി...

കടുവ ഇറങ്ങിയതായി പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി: മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.      

കോന്നി : കൂടൽ ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയെന്ന് കാട്ടി വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പാടം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്ന് മൂന്ന് യുവാക്കളെ കൂടൽ പൊലീസ്അറസ്റ്റ് ചെയ്തു. കൂടൽ അതിരുങ്കൽ പാക്കണ്ടം സ്വദേശികളായ ആത്മജ് (20), അരുൺ മോഹനൻ (32),ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി ആദർശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടോടെയാണ് കൂടൽ ഇഞ്ചപ്പാറ ഭാഗത്ത് ഇറങ്ങിയ കടുവയുടേത് എന്ന തരത്തിൽ പ്രതികൾ വ്യാജമായി സൃഷ്ടിച്ച കടുവയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. കടുവ ഇറങ്ങിയതായുള്ള വ്യാജ വാർത്തയെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി.

പാടം ഫോറസ്റ്റ് ഓഫീസിലെ വനം വകുപ്പ് ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ കടുവ ഇറങ്ങിയതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മനസ്സിലാക്കുകയും കൂടൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ആളുകളെ തിരിച്ചറിയുകയും മണിക്കൂറുകൾക്കകം  അറസ്റ്റ് ചെയ്യുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്‍പത്തി മൂന്നാമത് പള്ളിയോടമായി മൂക്കന്നൂര്‍: നിര്‍മാണത്തിന്റെ ഒന്നാം ഘട്ട ചടങ്ങുകള്‍ക്ക് ചിങ്ങപ്പുലരിയില്‍ തുടക്കം

കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥിയുടെ അമ്പത്തി മൂന്നാമത് പള്ളിയോടമായി അനുമതി ലഭിച്ച മൂക്കന്നൂര്‍ പള്ളിയോട നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ട ചടങ്ങുകള്‍ക്ക് ചിങ്ങപ്പുലരിയില്‍ തുടക്കമാകും. കരയിലെ ജനങ്ങള്‍ നല്‍കുന്ന പിടിപ്പണം ആറന്മുള ക്ഷേത്രത്തിലെ നടയ്ക്ക് മുന്നില്‍...

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം : ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ (ജനുവരി 26) രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന്...
- Advertisment -

Most Popular

- Advertisement -