Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeCareerകെഎസ്ആർടിസി ലോ...

കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ  നടപടി

പത്തനംതിട്ട: പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നും സൂപ്പർ വൈസർ, ഡിപ്പോ എൻജിനീയർ എന്നിവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുളളത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നത് കണക്കിലെടുത്തുള്ള വകുപ്പുതല അച്ചടക്ക നടപടിയാണ് സസ്പെൻഷനെന്നും കെ എസ് ആ‌ർ ടി സി വ്യക്തമാക്കി.

അതേ സമയം അപകടത്തിന് കാരണം ഷോർട് സർക്യൂട്ടാണെന്നും, പ്രധാന കേബിളുകൾ ഫ്യൂസ് ഇല്ലാതെ നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റ്റി കെ റോഡിലും തിരുവല്ല -മല്ലപ്പള്ളി റോഡിലും ഗതാഗത നിയന്ത്രണം

തിരുവല്ല : റ്റി കെ റോഡിലും തിരുവല്ല - മല്ലപ്പള്ളി റോഡിലും നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 19 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. തിരുവല്ല - മല്ലപ്പള്ളി റോഡിൽ ദീപ...

എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ

തിരുവല്ല: അന്യസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. അടൂര്‍ ഇളമണ്ണൂര്‍ ഭൂതങ്കര സ്വദേശികളായ അനില്‍ ഭവനില്‍ അഖില്‍ രാജ് (28), അനന്തു ഭവനില്‍ അനന്തു...
- Advertisment -

Most Popular

- Advertisement -