Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഒരു ഡോക്ടറും...

ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് –  ഡോ തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്ത

അടൂർ: നിർമിതബുദ്ധിയുടെയും ഡിജിറ്റൽ സംസ്കാരത്തിന്റെയും ഇക്കാലയളവിൽ ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് എങ്കിലും അതിപ്പോൾ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത് എന്ന് മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ. ഡോ തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക എന്ന ആപ്തവാക്യത്തോടെ അടൂർ ലൈഫ് ലൈൻ ആശുപത്രി ആരംഭിച്ച പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം കുറിച്ച്  സംസാരിക്കുകയായിരുന്നു  മെത്രാപ്പോലീത്ത.

രോഗം വരാതിരിക്കാനുള്ള മാർഗങ്ങളാണ് നാം തേടേണ്ടത്. ആരും രോഗി എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും ആഗ്രഹം സൗഖ്യമായിരിക്കണം, സന്തോഷമായിരിക്കണം, ജീവിക്കണം, എന്നതായിരിക്കും. എന്നാൽ അതിനു അനുഗുണമല്ലാത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും മാറ്റിയെടുത്തു ജീവിതത്തെ സ്രേഷ്ടമാക്കി തീർക്കുവാൻ ശ്രമിക്കുകയാണ് വേണ്ടതു് എന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. അടൂർ ഭദ്രാസന സെക്രട്ടറി റെവ. ബേബി ജോൺ, അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ. വര്ഗീസ് ജോൺ, ലൈഫ് ലൈൻ ചാപ്ലയിൻ റെവ സി ജോസഫ്, ഭദ്രാസന ട്രെഷറാർ അഡ്വ. ബിനു പി രാജൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ സാജൻ അഹമ്മദ്, WCC കമ്മീഷൻ ഫോർ ഹെൽത്ത് ആന്റ് ഹീലിംഗ് അംഗവും ലൈഫ് ലൈൻ ഫിസിഷ്യനുമായാ ഡോ സെലിൻ എബ്രഹാം, ലൈഫ് ലൈൻ ഡയറക്ടർ ഡെയ്സി പാപ്പച്ചൻ, ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, ലൈഫെലിനെ സിഇഒ ഡോ ജോർജ് ചാക്കച്ചേരി, എന്നിവർ സംസാരിച്ചു.

മുതിർന്നവർക്കും,  കുട്ടികൾക്കും മറ്റുമായി 12 വ്യത്യസ്ത പാക്കേജുകളാണ് തുടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം...

കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ നാളെ  തുറക്കും:  ജാഗ്രത പാലിക്കണം

പത്തനംതിട്ട: കെ എസ്ഇ ബി ലിമിറ്റഡിൻ്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസർവോയറിൻ്റെ നാല് ഷട്ടറുകൾ നാളെ (5) രാവിലെ 11 മുതൽ  തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി 30...
- Advertisment -

Most Popular

- Advertisement -