Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeCareerജൂനിയർ എൻജിനീയർ...

ജൂനിയർ എൻജിനീയർ 2025 പൊതു പരീക്ഷ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് (സിവിൽ,മെക്കാനിക്കൽ,ആൻട് ഇലക്ട്രിക്കൽ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു . സിവിൽ, മെക്കാനിക്കൽ,ഇലക്ട്രിക്കൽ സ്ട്രീമുകളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 21 രാത്രി 11 മണി വരെ.

വനിതകൾ, എസ്‌സി, എസ്ടി, , പിഡബ്ല്യുബിഡി, വിമുക്ത ഭടൻ എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. 1340 ഒഴിവുകളാണുള്ളത്. ആദ്യ ഘട്ട പരീക്ഷ 2025 ഒക്ടോബർ 27 മുതൽ ഒക്ടോബർ 31 വരെ നടക്കും. രണ്ടാം ഘട്ടം 2026 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടക്കും. https://ssc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിനു മുൻപിൽ ഡ്രോൺ പറത്തിയ സംഭവം: അന്വേഷണം തുടങ്ങി

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിനു സമീപം അജ്ഞാതർ ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. അതിതീവ്ര സുരക്ഷാ മേഖലയാണ് സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി 10.03-ഓടെ പദ്മതീർഥ കുളത്തിനു കുറുകേ പറന്നെത്തിയ...

ഹോർമൂസ് തുറക്കാൻ അന്ത്യ ശാസനം നൽകി ട്രംപ്

വാഷിങ്ടൺ : ഹോർമൂസ് കടലിടുക്ക്‌ തുറക്കാൻ ഇറാന് അന്ത്യ ശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.ഹോർമുസ് തുറക്കാനുള്ള സമയപരിധി ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 വരെ നീട്ടി.അതിനകം  തുറന്നില്ലെങ്കിൽ...
- Advertisment -

Most Popular

- Advertisement -