Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiഉദയകുമാർ ഉരുട്ടിക്കൊലക്കേസ്...

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് : മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി : തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു.അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കേസില്‍ ഒന്നാം പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്.സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2005 ൽ നടന്ന സംഭവത്തിൽ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ, അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്നു പ്രതികൾ.2018 ലാണ് സിബിഐ കോടതി ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.ഇതിൽ എസ്.വി.ശ്രീകുമാർ 2020ൽ മരിച്ചു .അഞ്ചു മുതൽ ഏഴു വരെയുള്ള പ്രതികൾക്ക് 3 വർഷം തടവും വിധിച്ചിരുന്നു.

മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിലെടുത്ത ഉദയകുമാർ(25) 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെ തുടയിലെ രക്തധമനികൾ പൊട്ടി മരിച്ചെന്നാണ് കേസ്. ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല

അയോദ്ധ്യ :രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല.ഉച്ചയ്ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീമീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്.പതിനായിരക്കണക്കിന്...

നന്ദിഗ്രാം സ്ഥാനാർഥിയെ പിൻവലിക്കില്ല- ദേശീയപ്രശ്നമായി ഉയർത്തും: കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ: പശ്ചിമബംഗാളിലെ നന്ദിഗ്രാം നിയമസഭ ഉപതെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നും മിലൻപ്രധാന്‍റെ അറസ്റ്റ് ദേശീയപ്രശ്നമായി ഉയർത്തുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ...
- Advertisment -

Most Popular

- Advertisement -