Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeCareerകംബൈൻഡ് ​ഗ്രാജ്വേറ്റ്...

കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതു പരീക്ഷ 2024-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 24ന് രാത്രി പതിനൊന്നു മണി വരെ അപേ‍ക്ഷകൾ സമ‍ർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാ​ഗത്തിൽപ്പെടുന്നവ‍ർ, അം​ഗപരിമിത‍ർ, വിമുക്തഭടന്മാ‍ർ എന്നിവ‍രെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2024 സെപ്തംബർ/ഒക്ടോബർ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ
അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോ​ഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ അറിയാനായി ജൂൺ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകളിൽ വിജ്ഞാപനം ലഭ്യമാണ്. പ്രവൃത്തിദിനങ്ങളിൽ 080-25502520 എന്ന ഹെൽപ് ലൈൻ നമ്പറിലും ബന്ധപ്പെടാം.
.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു ; പിണറായി

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി പിണറായി വിജയൻ.  തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും...

‘അമ്മ’യിലെ തർക്കം തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമമെന്ന് പരിഹസിച്ച് ഹൈക്കോടതി

കൊച്ചി : താര സംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങൾ തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമമെന്ന് പരിഹസിച്ച് ഹൈക്കോടതി.സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഒരുപാട് പരിഗണിക്കാനുള്ളപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ തീർക്കാനല്ലേ സമയമുള്ളൂവെന്ന് കോടതി ചോദിച്ചു .നടി അൻസിബ ഹസന്റെ...
- Advertisment -

Most Popular

- Advertisement -