Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനിറപുത്തരി ആഘോഷത്തിനായി...

നിറപുത്തരി ആഘോഷത്തിനായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. നാളെ വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30 നും 6 .45 നും ഇടയിലാണ് നിറപുത്തരി ആഘോഷം. നിറപുത്തരി ആഘോഷത്തിനായി ഭക്തർ ജില്ലക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിൽ നെൽകൃഷി ചെയ്തിരുന്നു.

ഇവ കൊയ്ത് കറ്റകളാക്കി ഇരുമുടിക്കെട്ടിനൊപ്പം ഭക്തർ ഞായറാഴ്ച സന്നിധാനത്ത് എത്തി  പതിനെട്ടാം പടിക്കു താഴെ സമർപ്പിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും തീർത്ഥം തളിച്ച് ശുദ്ധി വരുത്തി വാദ്യമേളങ്ങളോടെ കിഴക്കേ മണ്ഡപത്തിലേക്ക് സ്വികരിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ ജി സുന്ദരേശൻ, എ അജികുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നെൽകതിരുകൾ പൂജിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.

ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കി 12 ന് രാത്രിയിൽ  ഹരിവരാസനം പാടി നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട്  പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കി

കോഴിക്കോട്:  ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. പനങ്ങാട് പഞ്ചായത്തിലെ 12,...

പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .142 സീറ്റിലാണ് ഇന്നു തിരഞ്ഞെടുപ്പ്.1448 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.മൂന്ന് കോടി 21 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്കെത്തുക. 152 സീറ്റിലെ...
- Advertisment -

Most Popular

- Advertisement -