Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹിന്ദു നേതൃസമ്മേളനം...

ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത്

കൊച്ചി: ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു നേതൃസമ്മേളനം ഇന്ന് എറണാകുളത്ത് നടക്കും. രാവിലെ 10 ന് എറണാകുളം പുല്ലേപ്പടി റോഡിലുള്ള ബിഎംഎസ് അന്താരാഷ്‌ട്ര തൊഴിലാളി പഠന കേന്ദ്രം ഹാളില്‍ ചേരുന്ന സമ്മേളനം ജുന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അധ്യക്ഷത വഹിക്കും. 150 ഓളം ഹിന്ദു സംഘടനകളെ പ്രതിനിധീകരിച്ച് 300 ലേറെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. നേതൃസമ്മേളനത്തില്‍ കേന്ദ്ര സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സലര്‍ ഡോ. കെ. ജയപ്രസാദ് വിഷയാവതരണം നടത്തും. സമാപന സമ്മേളനത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി. ശശികല അധ്യക്ഷത വഹിക്കും.

ഹിന്ദു സമാജം നേരിടുന്ന എല്ലാ വെല്ലുവിളികളും ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും ചോദ്യം ചെയ്യുകയും അത് പരിഹരിക്കുകയും സാമൂഹ്യനീതി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് നേതൃസമ്മേളനം ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായി മാത്രം ഭരണകൂടം കണക്കാക്കുന്ന സാഹചര്യത്തില്‍ ഹിന്ദു ഏകീകരണം ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത യോഗം ചര്‍ച്ച ചെയ്യും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഷ്പഗിരിയിൽ ഓട്ടിസം സെൻസറി പാർക്ക്‌ തുറന്നു

തിരുവല്ല : പുഷ്പഗിരി പ്രതീക്ഷ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ കുട്ടികൾക്കായി ഓസം സെൻസറി പാർക്ക്‌ തിരുവല്ല ഡി. വൈ. എസ്. പി  അഷാദ് എസ്. ഉത്ഘാടനം ചെയ്തു. അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥി നെടുംകുന്നം...

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം : 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം.ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ചതായി ഹോക്കി ഇന്ത്യ. ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ്...
- Advertisment -

Most Popular

- Advertisement -