Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeCareerപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷവും ഒരു മാസവും കഠിനതടവും ഒരു ലക്ഷത്തിഅഞ്ഞൂറ്  രൂപ പിഴയും വിധിച്ചു. ആലപ്പുഴ  ചെങ്ങന്നൂർ പാണ്ടനാട്  വൻമഴി വാഴത്തറയിൽ വീട്ടിൽ  മെഴുവേലി  പത്തിശേരി  പ്രദീപ് ഭവനം വീട്ടിൽ വി റ്റി ഉത്തമനെ(56 )യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് റ്റി മഞ്ജിത്ത് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ്  പ്രകാരവും ഇയാളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.

2021 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.   അന്നത്തെ എസ് ഐ  ആർ വിഷ്ണു രജിസ്റ്റർ ചെയ്ത കേസിൽ, പത്തനംതിട്ട ഡിവൈഎസ്പി    എസ് നന്ദകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.  പ്രോസിക്യൂഷന് വേണ്ടി പബ്ലിക്  പ്രോസിക്യൂട്ടർ അഡ്വ. സ്മിത   പി ജോൺ പി ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുകുമാരകുറുപ്പ് അന്വേഷണം ഇനി പത്തനംതിട്ട പോലീസിന്

പത്തനംതിട്ട : കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണം പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന് കൈമാറി ആഭ്യന്തര വകുപ്പ് . ഇതു വരെ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചു വന്നിരുന്നത്. 1984 ജനുവരി 21-നാണ്...

ഓണത്തിന് സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം : ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ...
- Advertisment -

Most Popular

- Advertisement -