Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചിറ്റൂര്‍ പുഴയില്‍...

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലു പേരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

പാലക്കാട് : ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലു പേരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടം കെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്.പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്.മൂലത്തറ റെഗുലേറ്റർ തുറന്നതോടെ ചിറ്റൂർ പുഴയിൽ വെള്ളം ഉയരുകയും നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നതിന് മുമ്പെ തന്നെ നാലുപേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ നാലുപേരാണ് പുഴയില്‍ കുടുങ്ങിയത്.പ്രായമായ ഒരു സ്ത്രീയും ഒരു പുരുഷനും രണ്ടു യുവാക്കളുമാണ് കുടുങ്ങിയത്..പുഴയില്‍ കുളിക്കാനും അലക്കാനുമായിട്ടാണ് ഇവര്‍ എത്തിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു ഒരാൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു ഡ്രൈവർ വെന്തുമരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുകയായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു....

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം : പ്രതി എത്തിയത് മോഷണത്തിനായി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ പ്രതി എത്തിയത് മോഷണത്തിനായി. ക്രിമിനൽ പശ്ചാത്തലമുള്ള തമിഴ്‌നാട് മധുര സ്വദേശിയായ പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -