Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് നിന്ന്...

സന്നിധാനത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി

ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച രാവിലെ 10 നാണ് വനം വകുപ്പ് ഉദ്യോഗസ്ഥ൪ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടിയത്.

ഭസ്മക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്.

പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ മൂന്ന് പേരാണ് സന്നിധാനത്ത് വനം വകുപ്പിനൊപ്പം പ്രവ൪ത്തിക്കുന്നത്. ഒരാൾ മരക്കൂട്ടത്തിലും പമ്പയിൽ മറ്റൊരു സംഘവും പ്രവ൪ത്തിക്കുന്നു. നേരത്തേ പമ്പയിൽ നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. സന്നിധാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്.  സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബ൪ 15 മുതലുള്ള തീ൪ഥാടന കാലയളവിൽ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂർ റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിംഗിലെ തീപിടുത്തം: സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്

തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് പ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. തീപ്പിടിത്തമുണ്ടായ പാര്‍ക്കിംഗ് പ്രദേശത്ത് മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തല്‍. ഏഴു ദിവസത്തിനകം പരിശോധന നടത്തി...

വൈക്കത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു : പ്രതിരോധത്തിന് നടപടി

കോട്ടയം: വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി (എച്ച്5 എൻ 1 ) സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു...
- Advertisment -

Most Popular

- Advertisement -