Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി ഗ്രാമ...

റാന്നി ഗ്രാമ പഞ്ചായത്ത്  എ പ്ലസ് ഗ്രേഡ് ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു

റാന്നി: ശുചിത്വ മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി റാന്നി ഗ്രാമ പഞ്ചായത്ത്  എ പ്ലസ് ഗ്രേഡ്‌ ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു.

റാന്നി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന  ചടങ്ങിൽ ഹരിത കേരളം ജില്ലാ കോഡിനേറ്റർ ജി അനിൽകുമാർ സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡണ്ട്  കെ ആർ പ്രകാശിന്  കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശോഭാ ചാർലി, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ജി സുധാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി സതീശൻ വി എസ്, വി ഇ ഒ   ചിഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ വകുപ്പു മേധാവികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ,  പോലീസ് സേനാ പ്രതിനിധികൾ, അങ്കണവാടി ടീച്ചർമാർ, സി ഡി എസ് ചെയർപേഴ്സൺ, കേരള സ്‌റ്റേറ്റ് റൂട്രോണിക്സ്‌ തുടങ്ങി 24 സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം: ആദ്യദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് തുടക്കം. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ പ്രത്യേകം ഒരുക്കിയ വേദിയിലെ വിളക്കിൽ ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം...

തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർത്തും: മന്ത്രി എം.ബി രാജേഷ്

തിരുവല്ല: തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം  ഉയർത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവല്ല എംഡിഎം ജൂബിലി ഹാളിൽ സംഘടിപ്പിച്ച സിഡിഎസ് ചെയർപേഴ്‌സൺമാരുടെ സംസ്ഥാനതല സംഗമത്തിന്റെ ഉദ്ഘാടനവും പ്രോ​ഗ്രസ് റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -