Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനവവധു ആത്മഹത്യ...

നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ​​ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ

മലപ്പുറം : കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ്(19) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ​​ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. നിറത്തിന്‍റെ പേരിൽ ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.ഇംഗ്ലീഷ്‌ അറിയാത്തതിന്റെ പേരിലും പെൺകുട്ടിയെ അപമാനിക്കുമായിരുന്നു .

കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഒരു മാസത്തിനുശേഷം ഗർഫിലേക്കു തിരിച്ചു പോയ വാഹിദ് ഫോണിലൂടെ നിറത്തിന്റെ പേരിൽ ഷഹാനയെ അവഹേളിച്ചിരുന്നതായി കുടുംബം പരാതിപ്പെടുന്നു .വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടെയെന്നു വാഹിദിന്‍റെ ഉമ്മ ചോദിച്ചെന്നും ബന്ധുക്കൾ പറയുന്നു.

ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ ബിരുദവിദ്യാര്‍ഥിയായ ഷഹാനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെ വനത്തിൽ എത്തിച്ചു ക്രൂരമായി മർദിച്ചു:ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ചുറ്റിക കൊണ്ട് ഇടിച്ചു പൊട്ടിച്ചു.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പാങ്ങോട്...

Kerala Lotteries Results 10-11-2025 Bhagyathara BT-28

1st Prize : ₹1,00,00,000/- BX 409253 (PALAKKAD) Consolation Prize ₹5,000/- BN 409253 BO 409253 BP 409253 BR 409253 BS 409253 BT 409253 BU 409253 BV 409253 BW...
- Advertisment -

Most Popular

- Advertisement -