Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ രണ്ട്...

കാശ്മീരിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഹ്ലി കുന്ത്വാര ഗ്രാമവാസികളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് മരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഏറ്റെടുത്തു. കണ്ണുകൾ മൂടിക്കെട്ടിയ മൃതദേഹങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചു.

കന്നുകാലികളെ മേയ്ക്കാൻ കാട്ടിൽ പോയപ്പോഴാണ് നസീറിനെയും കുൽദീപിനെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. മൃതദേഹങ്ങൾ കണ്ടെത്താനായി പൊലീസും അതിർത്തി സുരക്ഷ സേനയും തെരച്ചിൽ നടത്തുകയാണ്. കൊലപാതകത്തെ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള,കോൺഗ്രസ്, ബിജെപി നേതാക്കൾ തുടങ്ങിയവർ അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം: വിശദീകരിച്ച് സേന

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങളിലായി 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി....

കോൺഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി: എംപിമാർ ഇല്ല

ന്യൂഡൽഹി:  കോൺ‍ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യ പട്ടികയിൽ 55 പേർ. കെ. സുധാകരനും അടൂർ പ്രകാശും മത്സരമോഹവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയിൽ ഇവരില്ല. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ...
- Advertisment -

Most Popular

- Advertisement -