Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവയോധികയെ കൊന്നു...

വയോധികയെ കൊന്നു കുഴിച്ചിട്ടെന്ന് സംശയം : മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ആലപ്പുഴ : കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം.ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയെ (73) ആണ് കഴിഞ്ഞ മാസം മുതൽ കാണാതായത്.കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് ഇവരെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകിയത് .

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി.കലവൂർ കോർത്തശ്ശേരിയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളെ കാണാൻ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം.ശർമിള, മാത്യൂസ് എന്നിവരാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്.വീടിനു സമീപത്ത് പൊലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹം പറമ്പിൽ കുഴിച്ചിട്ടു എന്ന് കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.

സുഭദ്രയുടെ സ്വർണം ദമ്പതികൾ കൈക്കലാക്കിയിരുന്നെന്നും ഇതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് സംശയിക്കുന്നത്. ദമ്പതികളെ കണ്ടെത്താനായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു: ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

മലപ്പുറം : വിധവാ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു .പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരന്‍ കെ.ടി നൗഫലിനെയാണ് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്.ഡിവൈഎഫ്ഐ നേതാവും...

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍

ആറന്മുള : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രെഡിഷണല്‍ ആര്‍ക്കിടെക്ചര്‍) - കാലാവധി നാല് മാസം, ആകെ സീറ്റ്...
- Advertisment -

Most Popular

- Advertisement -