Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപക്ഷിപ്പനി :...

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി  വില്‍പനയും ഉപയോഗവും നിരോധിച്ചു

പത്തനംതിട്ട : ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾ സർവയലൻസ് സോണിൽ ഉൾപ്പെടുന്നതിനാൽ ഇവിടെ താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺമീറ്റ്, മറ്റു പക്ഷി  ഉൽപന്നങ്ങൾ, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും,  ഉൽപന്നങ്ങളുടെയും കടത്തലും ഡിസംബർ 28  മുതൽ ഏഴു ദിവസത്തേക്ക് നിരോധിച്ചു  ജില്ലാ കലക്ടർ  എസ് പ്രേം കൃഷ്ണൻ  ഉത്തരവായി.

ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണം. തിരുവല്ല തഹസിൽദാർ നിരോധനം ഉറപ്പാക്കണം. നിരോധിത മേഖലയിൽ നിരോധിത ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷ ഓഫീസറെ ചുമതലപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ : അടുത്ത വർഷം മോചനം

റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീം കേസിൽ നിർണായകമായ വിധി. പൊതുഅവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരം 20 വർഷത്തേക്ക് കോടതി ​...

കളിയിക്കാവിള കൊലക്കേസ് : ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്തായ സുനിൽ കുമാറാണ് അറസ്റ്റിലായത്.തമിഴ്‌നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ...
- Advertisment -

Most Popular

- Advertisement -