Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaവി.വി.ഐ.പി സന്ദർശനം,...

വി.വി.ഐ.പി സന്ദർശനം, കനത്ത പൊലീസ് നിയന്ത്രണത്തിൽ ആറന്മുളയിൽ ജനം വലഞ്ഞു; കാണികളൊഴിഞ്ഞ് വള്ളംകളി തീരം

ആറന്മുള : ആറന്മുളയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അമിത സുരക്ഷാ നിയന്ത്രണങ്ങൾ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തെ ബാധിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള പൊലീസ് ഉപരോധവും ഗതാഗത നിയന്ത്രണങ്ങളും കാരണം ജലോത്സവം കാണാനെത്തിയ ആയിരക്കണക്കിന് ജനങ്ങളും നാട്ടുകാരും കടുത്ത ദുരിതത്തിലായി.

ജില്ലാ ആസ്ഥാനമായ പ്രമാടം മുതൽ ആറന്മുള വരെയും, ചെങ്ങന്നൂർ ഭാഗത്തുനിന്ന് ആറാട്ടുപുഴ മുതൽ ആറന്മുള വരെയുമുള്ള പ്രധാന വഴികളെല്ലാം പൊലീസ് പൂർണ്ണമായി നിയന്ത്രണത്തിലാക്കി. വഴിയോരങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടഞ്ഞതോടെ പ്രദേശവാസികൾക്ക് സ്വന്തം വീടുകളിൽ നിന്ന് റോഡിലേക്ക് പോലും ഇറങ്ങാനാവാത്ത സാഹചര്യമാണുണ്ടായത്.

കനത്ത നിയന്ത്രണങ്ങൾ കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നും എത്തിയ കാണികൾക്ക് സമയത്തിന് പമ്പാതീരത്തേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് വള്ളംകളി പ്രേമികളും ഭക്തജനങ്ങളും തിങ്ങിനിറയാറുള്ള പമ്പയുടെ ഇരുകരകളിലും ഇത്തവണ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

സാധാരണയായി ഉത്സവപ്രതീതി നിറയുന്ന പമ്പാതീരം ആളൊഴിഞ്ഞ നിലയിലായത് വള്ളംകളി പ്രേമികളിലും കരക്കാരിലും വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ ജനജീവിതം സ്തംഭിപ്പിച്ച നടപടിക്കെതിരെയും, ആറന്മുളയുടെ തനത് ജനകീയോത്സവത്തെ നിർജ്ജീവമാക്കിയതിനെതിരെയും നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശിൽ വീണ്ടും കലാപം : മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു

ധാക്ക : 'ജെൻസി' നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും കലാപം.വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും...

ചെങ്ങന്നൂരില്‍ റവന്യൂ ടവർ ഒരുങ്ങുന്നു : നിര്‍മ്മാണോദ്ഘാടനം 14-ന്

ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ എല്ലാ പ്രധാന സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാക്കി ആധുനിക സൗകര്യങ്ങളോടെ റവന്യൂ ടവർ ഒരുങ്ങുന്നു. ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് പഴയ താലൂക്ക് ഓഫീസ് അങ്കണത്തിൽ നടക്കുന്ന...
- Advertisment -

Most Popular

- Advertisement -