Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ കനക്കുന്നു : 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ വ്യാപകമായതിനെ തുടർന്ന് 9 ജില്ലകളിൽ കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 13 -17 വരെ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ്.വടക്കൻകേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തിയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കോട്ടയം ജില്ലയിലെ മണിമലയാറിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായുള്ള മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിക്ഷേപത്തട്ടിപ്പ് ; എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

കോഴിക്കോട് : എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു .എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയ പശ്ചാത്തലത്തിലായിരുന്നു നടപടി.ഓസ്ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ...

ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറെ ആക്രമിച്ചു : യുവാവ് പിടിയിൽ

കണ്ണൂർ : ടിക്കറ്റെടുക്കാൻ ‘ഗൂഗിൾ പേ’ സൗകര്യം ഇല്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരൻ ബസ് കണ്ടക്ടറെ ആക്രമിച്ചു.പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് കണ്ടക്ടർ വി.വി.രാഘവനെ ആക്രമിച്ചത് . മർദ്ദനത്തിൽ...
- Advertisment -

Most Popular

- Advertisement -