Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsദൈവത്തോടുള്ള നന്ദി...

ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെ: പരിശുദ്ധ കാതോലിക്ക ബാവ

പരുമല: മാനവരാശി  അനുഭവിക്കുന്നതെന്തും ദൈവദാനമാണെന്നും ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെയെന്നും  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവാ പറഞ്ഞു. ഓർത്തഡോക്സ്  സഭ നിർദ്ധനരായ യുവതികൾക്ക് നൽകുന്ന വിവാഹ ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

52 യുവതിക്കൾക്കാണ് സഹായം നൽകിയത്. വിവാഹ സഹായ സമിതി പ്രസിഡൻ്റ് യൂഹാനോൻ മാർ പോളികർപ്പോസ് അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വിവാഹ സഹായ സമിതി കൺവീനർ എ.കെ ജോസഫ്, പരുമല സെമിനാരി മാനേജർ ഫാ.യൽദോസ് ഏലിയാസ്, ഫാ.ജോസഫ് സാമുവേൽ തറയിൽ, ഫാ.സോളു കോശി, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ജോൺസൺ കല്ലട, സജി മാമ്പ്രക്കുഴി, സാമുവേൽ തോമസ്, സജി ചൊവ്വള്ളൂർ, കുര്യൻ ഏബ്രഹാം, ജോൺ കെ മാത്യു, മാത്യു ജി മനോജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും വീണ് യുവാവ് മരിച്ചു

കോട്ടയം : കോട്ടയം ഭരണങ്ങാനത്ത് ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായിയാണ് യുവാവും...

നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത്: സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം നൽകി

തിരുവല്ല : വള്ളംകുളം  നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം ഒരുക്കി . നന്നൂർ ദേവീക്ഷേത്ര തിരുവുത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന  പറയ്ക്കെഴുന്നള്ളത്തിൻ്റെ മൂന്നാം  ദിനമാണ് മതസൗഹാർദ്ദത്തിന് മാതൃകയൊരുക്കി...
- Advertisment -

Most Popular

- Advertisement -