Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaസംസ്ഥാന ഷൂട്ടിംഗ്...

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുളയിൽ തുടക്കമായി

ആറന്മുള: പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുള ജില്ലാ റൈഫിൾ ക്ലബ്ബിൽ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ  അബിൻ വർക്കി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ റൈഫിൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജില്ലാ പോലീസ് മേധാവി, ഉദ്ഘാടകനായ അബിൻ വർക്കി എം എൽ എയ്ക്ക് ജില്ലാ റൈഫിൾ അസോസിയേഷന്റെ ഉപഹാരം നൽകി. അസോസിയേഷൻ ഭാരവാഹികളായ ഡോ. കെ. എസ്. ജഗൻ മോഹൻ, വി.സി. ജയിംസ്, സാം കാവുംമണ്ണിൽ, മാത്യൂസ് കെ. ജേക്കബ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളെ കൂടാതെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗം തുളസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മത്സരങ്ങൾ 28ന് സമാപിക്കും.50 മീറ്റർ, 25 മീറ്റർ, 10 മീറ്റർ (ഇൻഡോർ) വിഭാഗങ്ങളിലായി 1200 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിൽ നിന്നും 12 വയസ്സിന് മുകളിലുള്ള വിവിധ വിഭാഗങ്ങളിൽ പെട്ടവർ മത്സരങ്ങളിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി ലഭിച്ചു

പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി ലഭിച്ചു. മകൾ നിരഞ്ജന എൻ. നായർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ സുരക്ഷാ ഓഫിസർ ആയാണ് നിയമനം. സമാശ്വാസ...

കോഴിക്കോട് പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേ വൻ പ്രതിഷേധം

കോഴിക്കോട് : കോഴിക്കോട്ടെ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരേ വൻ പ്രതിഷേധം .കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുൻപാണ് പ്രതിഷേധം ഉണ്ടായത്.പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും...
- Advertisment -

Most Popular

- Advertisement -