Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന ആലപ്പുഴ...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേള : 252 തസ്തികകളിൽ 33466 ഒഴിവുകൾ

ആലപ്പുഴ : ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം തുടങ്ങിയ മേഖലകളിലായി 252ൽ അധികം തസ്തികകളാണ് നിലവിലുള്ളത്.

ഈ മാസം അഞ്ച് വരെയുള്ള കണക്ക് പ്രകാരം 33466 ഒഴിവുകൾ പോർട്ടലിലുണ്ട്. 3153 തൊഴിലന്വേഷകർ ഇതുവരെ രജിസ്റ്റർ ചെയ്തു. വിവിധ തസ്തികകളിലേക്കായി ഇവരിൽ നിന്ന് 4931 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപവരെ മാസ വരുമാനമുള്ള ജോലികളാണ് പോർട്ടലിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഒഴിവുകൾ പോർട്ടലിൽ ലഭ്യമാക്കും.

ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യൂ എം എസ്) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 11 ന് അവധി

തിരുവനന്തപുരം  : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11 ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ബി.ഫാം പ്രവേശനം : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ വിവിധ സർക്കാർ / സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അദ്ധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലാറ്ററൽ...
- Advertisment -

Most Popular

- Advertisement -