Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhi2000 ചതുരശ്ര...

2000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായി എങ്ങനെയറിയാം : രാഹുൽ ഗാന്ധിയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : 2022 ലേ ഭാരത് ജോഡോ യാത്രയ്ക്കിടെ 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് കോടതി ചോദിച്ചു .നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും കോടതി വിമർശിച്ചു. അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത് .

അപകീർത്തി കേസിൽ ലഖ്നൗവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സിനെ ചോദ്യം ചെയ്തുള്ള രാഹുലിന്റെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. .ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും: അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും അടുത്ത 5 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇക്കാര്യം അസമിലെ ബിജെപി സർക്കാർ ഉറപ്പാക്കുമെന്നും...

ഹൈബ്രീഡ് കഞ്ചാവുമായി മണിമല സ്വദേശിയായ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി :  10ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മണിമല സ്വദേശിയായ യുവാവ് പിടിയിൽ. കറുകച്ചാൽ കൂത്രപ്പള്ളി കുര്യൻ പറമ്പിൽ വീട്ടിൽ സാം ഷാജി (28) യെ ആണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ...
- Advertisment -

Most Popular

- Advertisement -