Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അരവണ...

ശബരിമലയിൽ അരവണ നീക്കം ചെയ്യുന്ന നടപടി ഉടനെ തുടങ്ങും – ബോർഡ് അധികൃതർ

പത്തനംതിട്ട: അരവണയിലെ ഏലയ്ക്കയില്‍ കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിർദേശ പ്രകാരം ശബരിമലയിൽ വിൽക്കാതെ സൂക്ഷിച്ച 6.65 ലക്ഷം ടിന്‍ അരവണ തുലാമാസ പൂജകള്‍ക്കുശേഷം അത് വളമാക്കി മാറ്റുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി അരവണ ശേഖരം ഹൈദരാബാദിലേക്ക് കൊണ്ടുപോകും. 1.16 കോടി രൂപ ചെലവിൽ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനിയറിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അരവണ നീക്കം ചെയ്യാന്‍ കരാറെടുത്തിരിക്കുന്നത്.

രണ്ടു വര്‍ഷത്തിലേറെയായി മാളികപ്പുറം ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരവണ നീക്കംചെയ്യാൻ കഴിഞ്ഞ സെപ്തംബറില്‍ അനുമതി ലഭിച്ചെങ്കിലും മാറ്റിയില്ല. സ്പെഷ്യൽ കമ്മിഷണര്‍ ഇടപെട്ടതോടെയാണ് അരവണ നീക്കം വേഗത്തിലാക്കുന്നതിന് നടപടിയായത്.

മണ്ഡല-മകരവിളക്ക് കാലത്തിന് ഇനി ഒരു മാസം  ശേഷിക്കെ തീര്‍ഥാടന സമയത്ത് അരവണക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി നിര്‍മ്മിക്കുന്ന അരവണ സൂക്ഷിക്കാൻ മാളികപ്പുറത്തെ ഗോഡൗണ്‍ അത്യാവശ്യമാണ്. ഈ കാര്യം കൂടി പരിഗണിച്ചാണ് നടപടി വേഗത്തിലാക്കുന്നത്.

2021-22 കാലയളവിലാണ് അരവണ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അരവണ വില്പന നടത്താതെ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് സുപ്രീംകോടതിവരെ എത്തുകയും അരവണയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുകയും ചെയ്തു. അരവണയില്‍ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിര്‍മ്മിച്ചിട്ട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിരുന്നു. പഴകിയ അരവണ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

തുടര്‍ന്ന് ശബരിമലയില്‍ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് പദ്ധതി തയ്യാറാക്കിയെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. ഇതോടെ ആണ് അരവണ ശബരിമലയ്ക്ക് പുറത്തെത്തിച്ച് നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതമായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാർഥിന്റെ മരണം : അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തി...

ധര്‍മത്തില്‍ അധിഷ്ഠിതമാണെങ്കിലെ രാഷ്ട്രം അനശ്വരമാകു: ശങ്കു ടി ദാസ്

തിരുവന്‍വണ്ടൂര്‍: ഒരു രാഷ്ട്രത്തിന്റെ പശ്ചാത്തലത്തില്‍ ധര്‍മ്മം അതിന്റെ ജീവനാണെന്നും അതിനാല്‍ സമൂഹത്തിന്റെ ജീവിത ശൈലി ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെങ്കില്‍ മാത്രമേ രാഷ്ട്രം അഭിവൃദ്ധി പ്രാപിക്കുകയും അനശ്വരവുമാകുവെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസ് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -