Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർഥിന്റെ മരണം...

സിദ്ധാർഥിന്റെ മരണം : അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തി ഗവർണർക്കു കൈമാറിയത്.സംഭവത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിലുണ്ട് .സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.സിദ്ധാര്‍ഥന്റെ മരണത്തിനു പിന്നാലെ വിസിയെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.

സിദ്ധാർത്ഥന്‍റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഡീന്‍, സിദ്ധാര്‍ഥന്റെ രക്ഷിതാക്കള്‍, സഹപാഠികള്‍, അധ്യാപകര്‍, പ്രതിപ്പട്ടികയിലുള്ള രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 29 പേരില്‍ നിന്ന് കമ്മിഷൻ മൊഴിയെടുത്തിരുന്നു.

2024 ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാർത്ഥിനെ കണ്ടെത്തിയത്.തുടർന്ന് മാർച്ചിൽ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ചാന്‍സലര്‍ കൂടിയായ ഗവർണർ നിയമിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോട്ട് ഗതാഗത നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്രു ട്രോഫി പാലം നിർമ്മാണത്തിൻ്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 16-ന് വൈകീട്ട് 6  മുതൽ  17-ന് വൈകിട്ട് ആറ് വരെ നെഹ്റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് പൂർണ്ണനിയന്ത്രണം ഏർപ്പെടുത്തിയതായി...

കെ ഐ ഇടിക്കുള മാപ്പിള അനുസ്മരണ സമ്മേളനം

തിരുവല്ല: ഓട്ടോ ടാക്സി തൊഴിലാളി യുണിയൻ സി ഐ ടി യു തിരുവല്ലാ ഏരിയാകമ്മറ്റിയുടെ അഭിമുഖ്യത്തിൽ 32-മത് കെ ഐ ഇടിക്കുളമാപ്പിള  അനുസ്മരണ സമ്മേളനം നടന്നു. ഓട്ടോ ടാക്സി ആൻ്റ്  ലൈറ്റ് മോട്ടോർ...
- Advertisment -

Most Popular

- Advertisement -