Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiകനത്ത മൂടൽമഞ്ഞ്...

കനത്ത മൂടൽമഞ്ഞ് : ഡൽഹിയിൽ റെഡ് അലർട്ട്

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്‌ .ചൊവ്വാഴ്ച ഉച്ചവരെ ഈ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്. മൂടൽമഞ്ഞ് വിമാന, റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പല വിമാനങ്ങളും റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോര്‍മൂസ് സ്വതന്ത്രമാകണം :  കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും...

ഓടിക്കൊണ്ടിരുന്ന കാറിന്  തീപിടിച്ചു: ആളപായമില്ല

കോഴഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാറിന്  തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ പുല്ലാട് മാടോലിൽ പമ്പിന് സമീപം  ഇന്ന് പുലർച്ചെ 5:20-നാണ് സംഭവം. പുറമറ്റം കാട്ടാത്തിൽ...
- Advertisment -

Most Popular

- Advertisement -