തൃശ്ശൂർ :പൂര വിളംബരം നടത്തി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നെത്തി.ഗജവീരൻ എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നത്.രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.വടക്കും നാഥനെ വലം വെച്ച് 12 മണിയോടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി.നാളെ കണിമംഗലം ശാസ്താവ് തെക്കേഗോപുര നടയിലൂടെ പ്രവേശിക്കുന്നതോടെ തൃശൂര്‍ പൂരത്തിന് തുടക്കമാകും.