Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiനിയമസഭാ കയ്യാങ്കളി...

നിയമസഭാ കയ്യാങ്കളി കേസ് : വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളി കേസില്‍ നാല് മുന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ എല്‍ഡിഎഫ് വനിതാ അംഗങ്ങള്‍ നല്‍കിയ കയ്യേറ്റക്കേസ് ഹൈക്കോടതി റദ്ദാക്കി.മുൻ നാട്ടിക എംഎൽഎ ഗീതാഗോപിയാണ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എംഎ വാഹിദ്, എടി ജോർജ് എന്നിവർക്കെതിരെ പരാതി നൽകിയത് .

2015 ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ ബഹളത്തിനിടെ വനിതാ എംഎല്‍എമാരായിരുന്ന കെ.കെ. ലതിക, ജമീല പ്രകാശം എന്നിവരെ അന്യായമായി തടഞ്ഞുവെച്ച് കൈയേറ്റം ചെയ്തുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമുള്ള കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രതികളായ നിയമസഭ കയ്യാങ്കളിക്കേസ് മാത്രമാണ് ഇനി നിലനില്‍ക്കുന്നത്. അതിന്റെ വിചാരണ അടുത്ത മാസം നടന്നേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ കെസി വേണുഗോപാല്‍  മത്സരിക്കുമെന്ന് സൂചന

ആലപ്പുഴ : എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ്...

വാഴൂർ സബ് രജിസ്ട്രാർ ഓഫീസും മിനി സിവിൽ സ്റ്റേഷൻ മന്ദിരവും ഉത്ഘാടനം ചെയ്തു

കോട്ടയം : വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും വാഴൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ സമർപ്പണവും രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ആധുനിക സാങ്കേതികവിദ്യ പരമാവധി...
- Advertisment -

Most Popular

- Advertisement -